22
Dec 2025
Mon
22 Dec 2025 Mon
congress bjp alliance

കോട്ടയത്തെ കുമരകത്തിനും തൃശൂരിലെ മറ്റത്തൂരിനും പിന്നാലെ പാറളത്തും കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്ന് ആരോപണം. തൃശൂര്‍ ജില്ലയിലെ പാറളത്ത് ഡിസിസിയുടെയും കെപിസിസിയുടെയും അറിവോടെയാണ് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചതെന്ന് സിപിഎം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് പാറളം പഞ്ചായത്തില്‍ ആദ്യമായി ബിജെപി ഭരണംപിടിച്ചത്. ബിജെപിയുടെ അനിത പ്രസന്നനാണ് പഞ്ചായത്ത് പ്രസിഡന്റ്.

വര്‍ഷങ്ങളായി എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച പഞ്ചായത്താണ് പാറളം. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു ഭരണം. ഇത്തവണ യുഡിഎഫും എന്‍ഡിഎയും ആറ് സീറ്റുകള്‍ വീതവും എല്‍ഡിഎഫ് അഞ്ച് സീറ്റും നേടി.

ALSO READ: മണ്ണ് വാരി വായിലിടുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. നേരത്തേ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന കോണ്‍ഗ്രസിന്റെ വനിതാ നേതാവാണ് വോട്ട് അസാധുവാക്കിയത്. ഇതോടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് അഞ്ച് വോട്ട് മാത്രമാണ് കിട്ടിയത്. ആറ് വോട്ട് നേടിയ ബിജെപിയുടെ അനിത പ്രസന്നന്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും സിപിഎമ്മും ബിജെപിയും അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. നേതൃത്വത്തിന്റെ അറിവോടെയാണ് കോണ്‍ഗ്രസ് അംഗം വോട്ട് അസാധുവാക്കിയതെന്നും സിപിഎം ആരോപിക്കുന്നു.