മനാമ: നാട്ടിലേക്ക് പോവുന്നതിന്റെ തലേന്ന് കോഴിക്കോട് സ്വദേശ് ബഹ്‌റയ്‌നില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ചേരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകന്‍ ഫാസില്‍ പൊട്ടക്കണ്ടി(28)യാണ് മരിച്ചത്.
|
മനാമ സൂഖിലെ താമസ സ്ഥലത്ത് വച്ചാണ് അന്ത്യം. അവിവാഹിതനാണ്. കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.