21
Mar 2025
Thu
21 Mar 2025 Thu
Kozhikkode native expatriate dies in Riyad

കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു. നല്ലളം എസ്ഒ ചാലിത്തൊടിപ്പറമ്പ് കണ്ണാരത്ത് വീട്ടില്‍ മജീദ്(58)ആണ് മരിച്ചത്. 30 വര്‍ഷമായി ബിഎംഡബ്ല്യു കമ്പനിയില്‍ സ്‌പെയര്‍പാര്‍ട്‌സ് സെക്ഷനില്‍ ജീവനക്കാരനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: സജാദ്, ഷര്‍ഫീന, ശഫീഖ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, സുല്‍ത്താന്‍ കാവനൂര്‍ എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുന്നത്.