23
Mar 2025
Fri
23 Mar 2025 Fri
Kozhikkode native man dies in Riyadh hours before going home land

നാട്ടില്‍ പോവുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു. നസീമില്‍ താമസിക്കുന്ന കോഴിക്കോട് ഏലത്തൂര്‍ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി പരേതരായ മുസ്തഫ-സുഹ്‌റ ദമ്പതികളുടെ മകന്‍ തത്യാടത്ത് മുഹമ്മദ് ഷബീര്‍ (27) ആണ് മരിച്ചത്.
വെള്ളി രാത്രി പന്ത്രണ്ടിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ പോവാനിരിക്കുകയായിരുന്നു ഷബീര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ രണ്ടുദിവസം മുന്‍പ് ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായാണ് യുവാവ് നാട്ടില്‍ പോവാനിരുന്നത്. ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷീദ് ദയ എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.