22
Nov 2024
Wed
22 Nov 2024 Wed
Kozhikkode native man dies in Riyadh

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശി റിയാദില്‍ മരിച്ചു. അരയംകുളം വീട്ടില്‍ പരേതരായ അബ്ദുറഹ്‌മാന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ ചുണ്ടന്‍കുഴയില്‍ ജാഫര്‍(45)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുലൈ ഹാറൂണ്‍ റാഷിദ് റോഡിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജാഫര്‍. രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവ് ഇവിടെ വച്ചാണ് മരിച്ചത്.

റഹ്‌മത്താണ് ഭാര്യ. മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹശ്മില്‍ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.