കോഴിക്കോട് സ്വദേശി സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ദമ്മാം, ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു വീഴുകയായിരുന്നു.
|
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായാണ് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു മുകളില്‍ അബ്ദുല്‍ റസാഖ് എത്തിയത്. പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്.
ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍: അബ്ദുല്ല(റിയാദ്), ഹസ്‌ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്), അഫ്‌നാന്‍ (യു.എസ്സ്).
മരുമക്കള്‍: പുതിയ മാളിയേക്കല്‍ യാസ്സര്‍ (റിയാദ്), ഡോ. ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്. സഹോദരങ്ങള്‍: പി.പി. അബ്ദുല്‍ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





