14
May 2025
Fri
14 May 2025 Fri

സലാല: 35 വർഷമായി ഒമാനിൽ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി ഉറക്കത്തിനിടെ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് (58) ആണ് ഒമാനിലെ സലാലയിൽ മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു കുടുംബത്തിന് വിവരം ലഭിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നു ബന്ധുക്കൾ പറഞ്ഞു. 1990 മുതൽ ഒമാനിൽ പ്രവാസിയാണ്. സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇപ്പൊൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ എത്തിച്ചു മറവു ചെയ്യും. ഭാര്യ സറീന. മക്കൾ: മിൻഹാജ്, മിയാദ, മാഹിർ, അക്ബർ.