02
Dec 2023
Sat
02 Dec 2023 Sat

തിരുവനന്തപുരം: പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഡി​ജി​പി ഓ​ഫി​സ് മാ​ർ​ച്ചി​നു നേരെ പൊലീസ് ജലപീരങ്കിയും എട്ടുതവണ കണ്ണീർ വാതകവും പ്രയോ​ഗിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തിയ കോൺ​ഗ്രസ് പ്രവർത്തകർ ഡി​ജി​പി ഓ​ഫിസി​നു മു​ന്നി​ലെ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ന​വ​കേ​ര​ള സ​ദ​സി​ൻറെ ബാ​ന​റു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ ന​ശി​പ്പി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ൻറ് കെ. ​സു​ധാ​ക​ര​ൻറെ പ്ര​സം​ഗ​ത്തി​നു ശേ​ഷം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​സം​ഗം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഇതോടെ പ്രസംഗം പാതിവഴിയിലവസാനിപ്പിച്ചു. നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ൾ​ക്കും നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​വു​മു​ണ്ടാ​യി. കണ്ണീർവാതക പ്രയോ​ഗം നിരന്തരം തുടർന്നതോടെ പലർക്കും ശ്വാസതടസം അനുഭവപ്പെട്ടു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കെ. ​സു​ധാ​ക​ര​നെ പ്രവർത്തകർ വേദിയിൽ നിന്ന് മാറ്റുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

നേതാക്കളെ പ്രവർത്തകർ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. ഇ​തി​നു പി​ന്നാ​ലെ പൊ​ലീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും പു​റ​മേ ശ​ശി ത​രൂ​ർ എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ ​മു​ര​ളീ​ധ​ര​ൻ എം​പി തു​ട​ങ്ങി​യ​വ​രും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. മ്യൂസിയം ജങ്ഷനിൽ നിന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക