21
Jan 2023
Tue
21 Jan 2023 Tue

കെയുഎസ്ടിഒ കാസറഗോഡ് ജില്ലാ ആലോചനാ യോഗം ചേർന്നു. ഉദുമ ഓഫിസിൽ ചേർന്ന യോ​ഗത്തിൽ നാഗേഷ പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അൺ-എയ്ഡഡ് സ്കൂൾ മേഖലയിൽ സമഗ്രമായ നിയമ നിർമാണം നടത്തുക, സർക്കാർ സ്കൂൾ അധ്യാപകരുടേതിന് തതുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക, ആരോഗ്യകരമായ തൊഴിൽ സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസത്തെ കാംപയിൻ നടത്താൻ യോ​ഗം തീരുമാനിച്ചു.