തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയുമായി കുവൈത്ത്. ഒരു മുറിയില്‍ നാലു പേരെ മാത്രമേ താമസിക്കാന്‍ അനുവദിക്കൂ എന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ ആള്‍പെരുപ്പം ഒഴിവാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.(Kuwait sets new housing regulations for workers)
|
തൊഴിലാളികള്‍ക്ക് മതിയായ താമസസൗകര്യം നല്‍കാന്‍ സാധിക്കാത്ത തൊഴില്‍ ഉടമകള്‍ ഇതിനു പകരം പണം നല്‍കണം. ഇത് മിനിമം ശമ്പളം കൈപ്പറ്റുന്നവരാണെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായിരിക്കണം. മിനിമം ശമ്പളത്തേക്കാള്‍ കൂടുതലാണ് ശമ്പളമെങ്കില്‍ ഇതിന്റെ 15 ശതമാനമായിരിക്കണം ഹൗസിങ് അലവന്‍സായി നല്‍കേണ്ടത്.
തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിനു മുമ്പ് ഇതിനാവശ്യമായ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. തൊഴിലാളികളുടെ താമസസൗകര്യം മാനദണ്ഡങ്ങള്‍ക്കനുസൃതമായ രീതിയിലാണോയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അധികൃതര്‍ ഇതിന് അനുമതി നല്‍കുക.


