ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ 50 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടായി. മുഹമ്മദ് സിറാജിന്റെ ആറു വിക്കറ്റ് പ്രകടനമടക്കം ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ നിലംപരിശാക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് അഞ്ചുവിക്കറ്റുകള്‍ സ്വന്തമാക്കിയ സിറാജ് ഏകദിനത്തിലെ ഏറ്റവും വേഗംകൂടിയ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു.
|
മഴയെ തുടര്‍ന്ന് വൈകിയാണ് മല്‍സരം തുടങ്ങിയത്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളിയെന്ന് തുടക്കത്തിലെ വ്യക്തമായി. ഓപണറായി പാതും നിസാന്‍കയെ സിറാജ് രണ്ട് റണ്‍സില്‍ നില്‍ക്കെ പുറത്താക്കി. കുശാല്‍ പെരേര പൂജ്യത്തിന് പുറത്തായി. ജസ്പ്രീത് ബുംറയ്ക്കായിരുന്നു ഈ വിക്കറ്റ്.
കുശാല്‍ മെന്‍ഡിസ്(17), സദീറ സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദാസുന്‍ ഷനക എന്നിവരെ കൂടി സിറാജ് പുറത്താക്കിയതോടെ ലങ്ക പതനത്തിലേക്ക് കൂപ്പുകുത്തി. ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ 15.2 ഓവറില്‍ കേവലം 50 റണ്‍സിന് ലങ്ക കൂടാരം കയറുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





