09
Aug 2023
Wed
09 Aug 2023 Wed

കൊ​ച്ചി: എണ്ണം പറഞ്ഞ സിനിമകളിലൂടെ നിലവാരമുള്ള കോമഡികളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സം​വി​ധാ​യ​ക​ൻ സി​ദ്ദീഖി​ന് ഔദ്യോ​ഗിക ബഹുമതികളോടെ യാ​ത്രാ​മൊ​ഴി നൽകി കേരളം. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലായിരുന്നു ഖബറടക്കം. മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ വ​ച്ച് പൊ​ലീ​സ് സം​ഘം ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​. തുടർന്ന് മയ്യിത്ത് നിസ്കാരം പൂ​ർ​ത്തി​യാ​ക്കി ഭൗതികശരീരം ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് കൊ​ണ്ടു​പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ​സ്ജി​ദി​ലും പൊ​തു​ദ​ർ​ശ​നം ന​ട​ന്ന ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ എ​ത്തി​യി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യാ​യി​രു​ന്നു ക​ട​വ​ന്ത്ര​യി​ലെ പൊ​തു​ദ​ർ​ശ​നം. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ മൃ​ത​ശ​രീ​രം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​സ്ജി​ദി​ൽ എ​ത്തി​ച്ച​ത്. കരൾരോ​ഗവും ന്യൂമോണിയയും അടക്കമുള്ള രോ​ഗത്തിന് ചികിൽസയിലരിക്കെ ഹൃദയാഘാതമുണ്ടായ സിദ്ദീഖ് ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മരണത്തിനു കീഴടങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക