ന്യൂഡല്‍ഹി: ജീവപര്യന്തം തടവിലെ നിശ്ചിത ശിക്ഷ അനുഭവിച്ച പ്രതിയെ പ്രത്യേക ശിക്ഷാ ഇളവില്ലാതെ തന്നെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സുപ്രിംകോടതി. 2002ലെ നിതീഷ് കട്ടാര കൊലക്കേസിലെ പ്രതിയായ സുഖ്ദേവ് യാദവിനെ മോചിപ്പിക്കാനുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്.
|
കേസില്‍ സുഖ്ദേവിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്നും വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഖ്ദേവ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിലാണ് സുപ്രിം കോടതി വിധി.
സുഖ്ദേവിനെ വെറുതെവിടാന്‍ സെന്റന്‍സ് റിവ്യൂ ബോര്‍ഡ് കൂടേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ” ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട, നിശ്ചിതകാലം തടവില്‍ കിടക്കണമെന്ന് പറഞ്ഞവരെ ആ കാലയളവ് കഴിഞ്ഞാല്‍ വിട്ടയക്കണം.”-കോടതി പറഞ്ഞു. ഈ വിധിയുടെ പകര്‍പ്പ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


