12
Mar 2023
Mon
12 Mar 2023 Mon
Mohamed Salah likely to leave Liverpool after this season

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ്- ലിവർപൂൾ മത്സരത്തിൽ ഗോൾ മഴ. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് യുനൈറ്റഡിനെ ചമ്പട പരാജയപ്പെടുത്തിയത്.

രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ ആറ് ഗോളുകളും പിറന്നത്. ഓൾഡ്ട്രഫോർഡിൽ നടന്ന ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്ററിനായിരുന്നു വിജയം. എന്നാൽ, തങ്ങളുടെ തട്ടകത്തിൽ യുനൈറ്റഡിനെ കിട്ടിയ ലിവർപൂൾ ഗോൾ മഴയിൽ മുക്കിക്കൊല്ലുകയായിരുന്നു. ഗോഡി ഗാക്പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാഹ് എന്നിവർ ഇരട്ട ഗോളുകൾ നേടി. 88ാം മിനുട്ടിൽ ഏഴാം ഗോൾ നേടിയ റോബർട്ടോ ഫെർമിനോ ഒരുഗോളും അടിച്ചു. ഇരട്ട ഗോളുകൾക്ക് പുറമെ സലാഹിന്റെ പേരിൽ രണ്ട് അസിസ്റ്റും ഉണ്ട്.

യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്നാണിത്. സമീപകാല പതിറ്റാണ്ടുകളിലൊന്നും ഇത്രയും വലിയ മാർജിനിൽ യുണൈറ്റഡ് ആരുടെ മുമ്പിലും കീഴടങ്ങിയിട്ടില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക