ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തി. ലിവിങ് ടുഗദര്‍ പങ്കാളികള്‍ക്ക് ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു പിന്നാലെ കഴുത്തുഞെരിച്ചു കൊന്നത്. കുട്ടി ജനിച്ചയുടന്‍ മരിച്ചുവെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്.
|
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് കൃത്യത്തിനു പിന്നില്‍. സാധുറാമിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ദമ്പതികളെന്ന വ്യാജനേയാണ് ഇരുവരും കമ്പംമേട്ടില്‍ താമസിച്ചു ജോലി ചെയ്തുവന്നിരുന്നു. കഴിഞ്ഞദിവസം മാലതി താമസസ്ഥലത്തെ ശുചിമുറിയില്‍ പ്രസവിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നു. വിവാഹത്തിനു മുമ്പ് കുഞ്ഞ് ജനിച്ചത് നാട്ടില്‍ അറിഞ്ഞാല്‍ മോശമാകുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇരുവരുടെയും വിശദീകരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





