
ലിവിങ് ടുഗദര്‍ പങ്കാളിയായ യുവതിയെ കൊന്ന് മൃതദേഹം റഫ്രിജറേറ്ററില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. കൊല നടത്തി എട്ടുമാസത്തിനു ശേഷമാണ് വിവരം പുറത്തറിയുന്നത്. മധ്യപ്രദേശിലാണ് സംഭവം. പിങ്കി പ്രജാപതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉജ്ജയന്‍ സ്വദേശി സഞ്ജയ് പഠീദാര്‍ പോലീസ് പിടിയിലായി.(living together partner kills woman and stuffed body in fridge)
![]() |
|
വിവാഹിതനായ സഞ്ജയ് അഞ്ചുവര്‍ഷം മുമ്പാണ് പിങ്കി പ്രജാപതിയുമായി ലിവിങ് ടുഗദര്‍ ബന്ധം തുടങ്ങിയത്. തുടര്‍ന്ന് വാടകവീടെടുത്ത് ഇരുവരും ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സഞ്ജയോട് തന്നെ വിവാഹം കഴിക്കണമെന്ന് പിങ്കി നിര്‍ബന്ധിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു യുവാവ് കൂട്ടുകാരന്റെ സഹായത്തോടെ പിങ്കിയെ കൊന്നത്.
തുടര്‍ന്ന് മൃതദേഹം റഫ്രിജറേറ്ററില്‍ ഒളിപ്പിച്ചു. വാടകവീട് ഒഴിഞ്ഞുകൊടുത്തെങ്കിലും സാധനങ്ങള്‍ സൂക്ഷിച്ചതിനാല്‍ രണ്ട് മുറികള്‍ പിന്നീട് ഒഴിയാം എന്നായിരുന്നു ഉടമയെ അറിയിച്ചത്. വീട്ടില്‍ വേറെ താമസക്കാര്‍ വന്നതോടെ രണ്ട് മുറികള്‍ കൂടി തങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു.
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഇവര്‍ ഉടമയെ വിവരമറിയിക്കുകയും ചെയ്തു. ഉടമ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ALSO READ: യുവതിയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ച ശേഷം നാടുവിട്ട ലിവിങ് ടുഗദര്‍ പങ്കാളി പിടിയില്‍