16
Apr 2024
Fri
16 Apr 2024 Fri
richest and poorest candidates

ന്യൂഡല്‍ഹി: 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് പോളിങ് നടക്കുന്നത്. കേരളം-20, കര്‍ണാടക-28, രാജസ്ഥാന്‍-13, മഹാരാഷ്ട്ര-8, യുപി-8 മധ്യപ്രദേശ്-6, അസം-5, ബിഹാര്‍-5, ചത്തീസ്ഗഡ്-3, പശ്ചിമ ബംഗാള്‍-3, മണിപ്പൂര്‍-1, ത്രിപുര-1, ജമ്മു കശ്മീര്‍-1 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. (Lok Sabha Election 2024 2nd Phase Voting: Richest Candidate Has ₹ 622 Crore)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ജനവിധി തേടുന്ന ഏറ്റവും ധനികരായ 5 സ്ഥാനാര്‍ഥികളെ പരിചയപ്പടാം
1. സ്റ്റാര്‍ ചന്ദ്രു എന്നറിയപ്പെടുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് വെങ്കട്ട രമണ ഗൗഡയാണ് രണ്ടാം ഘട്ടത്തില്‍ മല്‍സരിക്കുന്ന ഏറ്റവും ധനികന്‍. മല്‍സരാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ കണക്കു പ്രകാരം എച്ച്ഡി കുമാരസ്വാമിക്കെതിരേ മല്‍സരിക്കുന്ന വെങ്കട്ട രമണ ഗൗഡയുടെ ആസ്തി 622 കോടി രൂപയാണ്.
2. കര്‍ണാടകയിലെ കോണ്‍ഗ്രസ് സിറ്റിങ് എംപിയും ഡികെ ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്. ബംഗളൂരു റൂറലില്‍ നിന്ന് നാലാം തവണയും ജനവധി തേടുന്ന ശിവകുമാറിന്റെ ആസ്തി 593 കോടിയാണ്. ബാങ്കിലുള്ളത് 16.61 കോടി രൂപ. 32.76 കോടിയുടെ കൃഷി ഭൂമിയും 210.47 കോടിയുടെ കാര്‍ഷികേതര ഭൂമിയുമുണ്ട്.
3. മാഥുറയില്‍ മല്‍സരിക്കുന്ന ബിജെപി എംപി ഹേമ മാലിനിയാണ് മൂന്നാം സ്ഥാനത്ത്. 278 കോടിയാണ് ആസ്തി.
4. നാലാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സഞജയ് ശര്‍മയുടെ ആസ്തി 232 കോടി.
5. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് പട്ടികയില്‍ അഞ്ചാമത്. 217.21 കോടി രൂപയാണ് ആസ്തി.

കുറഞ്ഞ ആസ്തിയുള്ള 5 പേര്‍
1. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നിന്ന് മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ലക്ഷ്മണ്‍ നഗറാവു പാട്ടീലാണ് രണ്ടാം ഘട്ടത്തില്‍ മല്‍സരിക്കുന്നവരില്‍ ഏറ്റവും ദരിദ്രന്‍. വെളിപ്പെടുത്തിയ രേഖകള്‍ പ്രകാരം 500 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
2. കേരളത്തിലെ കാസറഗോഡ് മണ്ഡലത്തില്‍ മല്‍സരിക്കുന്ന രാജേശ്വരി കെആര്‍ ആണ് പട്ടികയില്‍ രണ്ടാമത്. 1000 രൂപയുടെ സ്വത്തുക്കളാണ് ഇവര്‍ക്കുള്ളത്.
3. ഏറ്റവും കുറഞ്ഞ സമ്പത്തുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥിയായ പ്രിഥ്വി സാംറാട്ട് മുകുന്ദ് റാവുവിന്റെ ആസ്തി 1,400 രൂപയാണ്. അമരാവതിയില്‍ നിന്നാണ് ഇവര്‍ മല്‍സരിക്കുന്നത്.
4. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് മല്‍സരിക്കുന്ന ദലിത് ക്രാന്തി നേതാവ് ശഹനാസ് ബാനുവിന്റെ ആസ്തി 2000 രൂപ മാത്രം.
5. പട്ടികയില്‍ അഞ്ചാമത് ഉള്ളതും മറ്റൊരു മലയാളിയാണ്. കോട്ടയത്ത് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വിപി കൊച്ചുമോന്റെ ആസ്തി 2,230 രൂപ. സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായാണ കൊച്ചുമോന്‍ മല്‍സരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക