12
Aug 2024
Tueദോഹ: ഖത്തറിൽ ദീർഘകാലം ലാറി എക്സ്ചേഞ്ച് ഓപറേഷൻ മാനേജരായിരുന്ന തിരൂർ തലക്കടത്തൂർ സ്വദേശി മുത്താണിക്കാട്ടില്‍ അബ്ദുല്‍ ഹമീദ് എന്ന ബാവ ഹാജി (70) നാട്ടിൽ നിര്യാതനായി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
|
ഖത്തർ ഐസിഎഫ് മുൻ നാഷണൽ ട്രഷറർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,മഅദിൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ, മക്കള്‍ ഫൈസല്‍, ഫാറൂഖ്, ഫളലു റഹ്മാന്‍, ഫൌസിയ ഫൈറൂസുന്നിസ. മരുമക്കള്‍: ലിയാകത്ത് അലി , ഹംസ , സൗദ, ഫസല, ആമിന ഇഫ്രത്.