05
Jun 2026
Fri
05 Jun 2026 Fri
lottery board fraud

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തട്ടിയെടുത്ത് 6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുവെന്ന് പ്രതി പറഞ്ഞു. ക്ലര്‍ക്ക് സംഗീതാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. നോട്ട് നിരോധനം വന്നതോടെ തട്ടിയെടുത്ത 500, 1000 നോട്ടുകളാണ് കത്തിച്ചത്. ക്ഷേമനിധി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണമാണ് കത്തിച്ചത്. 2017 ല്‍ പോങ്ങുമൂട്ടിലെ വീട്ടിലെ ഇന്‍സിലേറ്ററില്‍ ഇട്ടാണ് കത്തിച്ചത്. ഫോറന്‍സിക സംഘത്തൊടൊപ്പം വിജിലന്‍സ് പരിശോധന നടത്തി. സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലന്‍സ്. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോട്ടറി തൊഴിലാളികള്‍ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍കുമാറിന്റെയും അക്കൗണ്ടിലേക്കും മാറ്റിയെന്നും പറയുന്നു. തട്ടിയെടുത്ത പണമുപയോ?ഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫിസിന് കീഴില്‍ മാത്രം 45 രജിസ്‌ട്രേഷനുകള്‍ നടത്തി. ഉദ്യോ?ഗസ്ഥരുടെ വ്യാജ ഓപ്പിട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം തന്റെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 2021 വരെ ഇയാള്‍ 16 കോടി രൂപ തട്ടിയെടുത്തു. 2012-16 വരെ ഇയാള്‍ പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തുവെന്ന് ഇയാള്‍ പറഞ്ഞിരുന്നില്ല. 2016ലെ നോട്ടുനിരോധനത്തിന് ശേഷം ഈ പണം എന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല. പിന്നീടാണ് വീട്ടിലെ ഇന്‍സിനേറ്ററില്‍ കത്തിച്ചുകളഞ്ഞതെന്നും പറയുന്നു.