31
Mar 2024
Tue
31 Mar 2024 Tue
Madhya Pradesh High Court allows ASI survey of Kamal Maula Mosque complex

മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ കമാല്‍ മൗല മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിദഗ്ധസമിതിക്ക് രൂപം നല്‍കി ശാസ്ത്രീയ പരിശോധനകളും ആധുനിക സങ്കേതങ്ങളുപയോഗിച്ച് ഖനനവും സര്‍വേയും നടത്താനാണ് കോടതി നിര്‍ദേശം. പള്ളിയുടെ പ്രകൃതവും സ്വഭാവും ആശയക്കുഴപ്പത്തിന്റെ ചങ്ങലകളില്‍ നിന്ന് വേര്‍പെടുത്തുന്നതിനാണ് നടപടിയെന്ന് ഹൈക്കോടതി പറയുന്നു. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കമാല്‍ മൗല മസ്ജിദ് പരിപാലന കമ്മിറ്റി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2003 ഏപ്രില്‍ 7ന് പുരാവസ്തു വകുപ്പ് ഏര്‍പ്പെടുത്തിയ ക്രമീകരണപ്രകാരം ഭോജ്ശാലയില്‍ ചൊവ്വാഴ്ചകളില്‍ ഹൈന്ദവ പൂജകളും വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിസ്‌കാരവും ആണ് നടന്നുവരുന്നത്.
13-14 നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് കമാല്‍ മൗല മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് കോടതിയെ സമീപിച്ചത്. പള്ളിക്കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദുത്വരുടെ വാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക