നന്ദുർബാർ (മഹാരാഷ്ട്ര): നാടിനെ നടുക്കിയ ഭീതിപ്പെടുത്തുന്ന ഒരു സൈബർ ക്രൈം തട്ടിപ്പിന്റെ ചുരുളഴിച്ച് മഹാരാഷ്ട്ര പോലീസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും സാമ്പത്തിക വാഗ്ദാനങ്ങൾ നൽകി വലയിലാക്കി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, അതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത 22-കാരൻ പിടിയിലായി. റൈസിംഗ്പുര സ്വദേശിയായ ചേതൻ പ്രകാശ് കോളി എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.
|
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകളാണ്. ക്രൂരമായ പീഡനങ്ങളുടെ 600-ലധികം അശ്ലീല വീഡിയോകളും ചിത്രങ്ങളുമാണ് ഫോണിൽ നിന്ന് ശാസ്ത്രീയ പരിശോധനാ സംഘം കണ്ടെടുത്തത്.
4 വർഷമായി തുടരുന്ന ഭീകരത!
2022 മുതൽ ഇയാൾ ഈ ക്രൂരകൃത്യം തുടർന്നുപോരുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. പണം നൽകാം എന്ന് മോഹിപ്പിച്ച് കുട്ടികളെയും യുവാക്കളെയും തടവിലാക്കുക, തുടർന്ന് ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി വെക്കുക എന്നതായിരുന്നു ഇയാളുടെ രീതി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇരകളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നന്ദുർബാർ പോലീസ് സൂപ്രണ്ട് അശ്വിനി സനാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ ഉള്ള ഇരകളെ തിരിച്ചറിഞ്ഞു വരികയാണെന്നും, അവരുടെ മൊഴികൾ രേഖപ്പെടുത്തി കേസ് കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
Tags: Nandurbar Crime, Maharashtra News, Sexual Abuse Case, Cyber Crime, Blackmail Scam, Crime News India, Nandurbar Police
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





