16
Jul 2023
Thu
16 Jul 2023 Thu

നജ്‌റാന്‍: മാഹി പെരിങ്ങാടി സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിലെ നജ്‌റാനില്‍ മരിച്ചു. ബോംബെ ഹൗസില്‍ പരേതരായ പാറാല്‍ വി പി അബ്ദുല്‍ ഖാദറിന്റെയും സുഹറയുടേയും മകനായ നൗഷാദ്(52)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദിയില്‍ ആര്‍ സി കോള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട നൗഷാദ് സ്വയം വാഹനമോടിച്ച് നജ്‌റാനിലെ ആശുപത്രിയില്‍ എത്തിയെങ്കിലും ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു.

ഭാര്യ: സബീന മറിയാസ് (മാടപ്പീടിക). മക്കള്‍: മുഹമ്മദ് അസീം ശാന്‍, ഹെന നൗഷാദ്, ഹാദിയ ഫാത്വിമ. സഹോദരങ്ങള്‍: സറീന, റംല, മിസ്ബാഹ്, പരേതയായ ശംശാദ്.