31
Jan 2026
Fri
31 Jan 2026 Fri
Mahila congress leader Ranjitha Pulickan arrested

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ബലാല്‍സംഗപരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പരാതി നല്‍കിയ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ പരാതിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് രഞ്ജിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയത്തെ ബന്ധുവീട്ടിലായിരുന്ന രഞ്ജിതയെ ഇവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് സൈബര്‍ പോലീസ് രഞ്ജിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ കോടതി രഞ്ജിതയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

ALSO READ: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍; ശരീരമാകെ മുറിവുകള്‍, പോലീസ് ചോദ്യം ചെയ്യലില്‍ കള്ളംപൊളിഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക