31
Apr 2025
Mon
31 Apr 2025 Mon
main accused behind fake drug case against Sheela Sunny arrested

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യപ്രതി നാരായണ ദാസ് ബംഗളുരുവില്‍ പിടിയിലായി. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഷീലയുടെ ബന്ധുവായ യുവതിയാണ് നാരായണ ദാസിന്റെ സഹായത്തോടെ വ്യാജ സ്റ്റാമ്പ് കൊണ്ടുവന്ന് വച്ചതും വിവരം എക്‌സൈസിനെ അറിയിക്കുന്നതും. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വച്ചു എന്നാരോപിച്ച് എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു. പരിശോധനയില്‍ പിടിച്ചെടുത്ത സ്റ്റാമ്പ് ലഹരിയല്ലെന്ന് കണ്ടെത്തിയതോടെയാണ് ഷീലയ്ക്ക് പുറത്തിറങ്ങാനായത്.

നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു. എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയത് ബന്ധുവിന്റെ സുഹൃത്ത്; ആളെ പ്രതി ചേര്‍ത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക