ഇരുപത്തി ഒമ്പതാം വര്‍ഷത്തിലേക്ക് ജൈത്ര യാത്ര തുടരുന്ന ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സാമൂഹിക സംഘടനയായ മൈത്രി ജിദ്ദയുടെ 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷരീഫ് അറക്കല്‍ (പ്രസിഡന്റ്), നവാസ് ബാവ തങ്ങള്‍ (ജനറല്‍ സെക്രട്ടറി), കിരണ്‍ കലാനി (ഖജാന്‍ജി), നൂറുന്നിസ ബാവ (കള്‍ച്ചറല്‍ സെക്രട്ടറി), പ്രേംകുമാര്‍ വട്ടപൊയ്യില്‍ (വൈസ് പ്രസിഡന്റ്), റഫീഖ് മമ്പാട് (ജോയിന്റ് സെക്രട്ടറി), സിയാദ് അബ്ദുള്ള (പി ആര്‍ ഒ). നിര്‍വാഹക സമിതി അംഗങ്ങളായി അജിത്കുമാര്‍, ബഷീര്‍ അലി പരുത്തിക്കുന്നന്‍, ഫവാസ് മൗഅമിന്‍, മന്‍സൂര്‍ വയനാട്, മോളി സുള്‍ഫിക്കര്‍, പ്രിയ റിയാസ്, സന്തോഷ് ഭരതന്‍, സന്തോഷ് കടമിനിട്ട, വീരാന്‍ ബാവ, വിനോദ് ബാലകൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
|
മുന്‍ പ്രസിഡന്റ് ബഷീര്‍ അലി പരുത്തിക്കുന്നന്റെ അധ്യക്ഷതയില്‍ സീസണ്‍സ് റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ രക്ഷാധികാരി ഉണ്ണി തെക്കേടത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയന്ത്രിച്ചു, അനുപമ ബിജുരാജ്, സുല്‍ഫിക്കര്‍, നജീബ് വെഞ്ഞാറമൂട്, ജയന്‍ നായര്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നവാസ് ബാവ തങ്ങള്‍ സ്വാഗതവും റഫീഖ് മമ്പാട് നന്ദിയും പറഞ്ഞു.
മികവുറ്റ പ്രവര്‍ത്തന പഥത്തിലൂടെ ജിദ്ദ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായി നിലകൊള്ളുന്ന മൈത്രി ജിദ്ദയുടെ തനിമയും പ്രതിബദ്ധതയും നിലനിര്‍ത്തികൊണ്ട് ജിദ്ദ സമൂഹത്തില്‍ കൂടുതല്‍ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പുതിയ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


