15
Jan 2025
Sun
15 Jan 2025 Sun
Maitra town team winners in Eranad Jalolsavam

അരീക്കോട്: മൈത്രയില്‍ നടന്ന വാശിയേറിയ ഏറനാട് ജലോത്സവത്തില്‍ ടൗണ്‍ ടീം മൈത്ര ജേതാക്കളായി. കളേഴ്‌സ് പടപ്പറമ്പ് രണ്ടാം സ്ഥാനവും വിവൈസിസി വാവൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ മൈത്ര വൈറ്റ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏറനാട് ജലോത്സവം സംഘടിപ്പിക്കുന്നത്.

whatsapp ഏറനാട് ജലോല്‍സവത്തില്‍ ടൗണ്‍ ടീം മൈത്ര ജേതാക്കള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈത്ര കടവില്‍ നടന്ന ജലോത്സവം കാണാന്‍ അരീക്കോട്ടിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആറ് ടീമുകള്‍ സെമിയില്‍ എത്തുകയും ഇതില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മൂന്ന് ടീമുകള്‍ ഫൈനലില്‍ മാറ്റുരയ്ക്കുകയുമായിരുന്നു.

1996ലാണ് സീതി ഹാജി മെമ്മോറിയല്‍ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.തുടര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്ര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്
മൈത്ര കടവ് വീണ്ടും സീതിഹാജി സ്മാരക ഏറനാട് ജലോത്സവത്തിന് സാക്ഷിയാക്കുന്നത്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസ് ജലോത്സവം ഉദ്ഘാടനം ചെയ്തു. പികെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

കെ ജുനൈസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ശംസു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിഷ വാസു, നൗഷര്‍ കല്ലട, പി വി ഉസ്മാന്‍, കെ പി നൗഷാദലി, പി പി സഫറുള്ള, എന്‍ കെ ഷൗക്കത്തലി, ഷിജോ ആന്റണി, റൈഹാനത്ത് കുറുമാടന്‍, എന്‍ എം രാജന്‍, കെ. ഹലീമ, കെ ടി മ്മുഹമ്മദ് കുട്ടി, ജമീല അയ്യൂബ്, ഇ പി മുജീബ്, ഷിബിന്‍ ലാല്‍, എംസി കുഞ്ഞാപ്പു, കെ സൈനബ, യു സാജിത, ജമീല നജീബ്, ടി അനുരൂപ്, കെ അബ്ദുല്‍ ഹമീദ്, കെ അനൂപ്, ടി മുജീബ്, ഷംസു മൈത്ര, സി അബ്ദുറഹമാന്‍, പി കെ അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന പരിപാടിയില്‍ അരീക്കോട് എസ്എച്ച്ഒ സിജിത്ത്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അയ്യൂബ്, പഞ്ചായത്ത് അംഗം ബഷീര്‍ ക്ലബ്ബ് പ്രസിഡന്റ് ജുനൈസ്, സെക്രട്ടറി അഷറഫ്, ട്രഷറര്‍ സമീര്‍, ഷബീര്‍ നാണി സഫുവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

\