മേജര്‍ രവി ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സംവിധാനകന്റെ റോളില്‍ തിരിച്ചെത്തുന്നു. ‘ഓപ്പറേഷന്‍ റാഹത്ത്’ എന്ന ചിത്രത്തിലൂടെയാണ് രവി വീണ്ടും സംവിധാനാകുന്നത്. കൃഷ്ണകുമാര്‍ കെ. തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്.
|
‘തെക്കു നിന്ന് ഒരു ഇന്ത്യന്‍ ചിത്രം’ എന്ന ടാഗ്‌ലൈനോട് കൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മേജര്‍ രവി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 2015ല്‍ യെമനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലില്‍ ഇന്ത്യന്‍ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യന്‍ സേനയുടെ ദൗത്യത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് നിഗമനം. നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകന്‍. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. 2017ല്‍ ഇറങ്ങിയ ‘1971 ബിയോണ്ട് ദി ബോര്‍ഡര്‍’ ആയിരുന്നു മേജര്‍ രവി അവസാനം സംവിധാനം ചെയ്ത ചിത്രം.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആണ്.
സംഗീതം: രഞ്ജിന്‍ രാജ്.
ചീഫ് എക്‌സിക്യൂട്ടീവ്: ബെന്നി തോമസ്.
വസ്ത്രാലങ്കാരം: വി സായ് ബാബു.
കലാസംവിധാനം: ഗോകുല്‍ ദാസ്.
മേക്കപ്പ്: റാണക്‌സ് സേവ്യര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍.
ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി.
കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം.
പി.ആര്‍.ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.
പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/reel/C7tr7MIM0bL/?igsh=MXZicHc2ODNyOHBycg==
Major Ravi announces his next ‘Operation Raahat’ starring Sarath Kumar


