23
Jun 2025
Sat
23 Jun 2025 Sat
Malabar charitable trust started Thanal pharmasy at Kozhikkode

‘തണല്‍’ സംഘടനയുമായി സഹകരിച്ച് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന ലാഭമെടുക്കാതെ മരുന്നുകള്‍ വിലകുറച്ച് നല്‍കുന്ന മെഡിക്കല്‍ഫാര്‍മസിയുടെ പ്രവര്‍ത്തനം കോഴിക്കോട്ടും ആരംഭിച്ചു. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ഫാര്‍മസികള്‍ ആരംഭിക്കുമെന്ന് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ 21-ാമത്തെ ‘മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് -തണല്‍’ ഫാര്‍മസി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിക്ക് സമീപം കോവൂരിലാണ് ആരംഭിച്ചത്. ഉദ്ഘാടനം മലബാര്‍ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ എ.കെ. നിഷാദ്, കോര്‍പറേറ്റ് ഹെഡ് എം.പി. അഹമ്മദ് ബഷീര്‍, മലബാര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഓപറേഷന്‍ ഹെഡ് ആര്‍. അബ്ദുല്‍ ജലീല്‍, ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇടനിലക്കാരില്ലാതെ ഫാക്ടറികളില്‍നിന്ന് ഇവിടേക്ക് നേരിട്ട് മരുന്നുകള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കളില്‍നിന്ന് ലാഭം ഈടാക്കുന്നുമില്ല. ഇക്കാരണങ്ങളാല്‍ രോഗികള്‍ക്ക് മരുന്നുകള്‍ വലിയതോതില്‍ വിലകുറച്ച് നല്‍കാന്‍ കഴിയുന്നുവെന്നതാണ് ഫാര്‍മസിയുടെ പ്രത്യേകത.

വിവിധരോഗങ്ങളാല്‍ വലയുന്ന, മരുന്നുവാങ്ങാന്‍ സാമ്പത്തികശേഷിയില്ലാതെ കഷ്ടപ്പെടുന്ന അനേകായിരം രോഗികള്‍ക്ക് സബ്സിഡിനിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കിക്കൊണ്ട് അവരുടെ ജീവിതത്തിന് കൂട്ടാവുകയെന്ന മഹത്തായ ലക്ഷ്യമാണ് ഫാര്‍മസിയിലൂടെ നടപ്പാക്കുന്നതെന്ന് എം.പി. അഹമ്മദ് പറഞ്ഞു.