ജിദ്ദ: അബ്ദുറഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വദേശി ജിദ്ദയിൽ മരിച്ചു. തൊട്ടിയിൽ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു.
|
പിതാവ് അബൂബക്കർ തൊട്ടിയിൽ, മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്റഫ്, അൽഫിയാ അഷ്റഫ് സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ).
മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. നടപടിക്രമം പൂർത്തിയാക്കാൻ ജിദ്ദ ഐസിഎഫ് വെൽഫയർ വിങ് പ്രവർത്തകർ അബ്ബാസ് ചെങ്ങാനി ഖലീലു റഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്ത് ഉണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



