മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ ദമ്മാമില്‍ മരിച്ചു. താനൂര്‍ ഒഴൂര്‍ മണലിപ്പുഴ സ്വദേശി മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകന്‍ ഷിഹാബ് പറപ്പാറ(39)യാണ് ദമ്മാമിലെ ജോലിസ്ഥലത്ത് വച്ച് മരിച്ചത്. ഇപ്പോള്‍ കല്ലത്താണിയിലാണ് താമസം.
|
ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍ ആന്‍ഡലസ് അലുമിനിയം എക്‌സ്ട്രൂഷന്‍ ആന്‍ഡ് ഫോര്‍മിങ് ഫാക്ടറി കമ്പനിയില്‍ ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റഹീന. മക്കള്‍: റിഫാന, ഷിഫാന, ആയിഷ ഹുസ്‌ന.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവുചെയ്യും. അല്‍ ഖോബാര്‍ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





