21
Aug 2025
Wed
21 Aug 2025 Wed
Malappuram native expat electrocuted in Saudi arabia

ജോലിക്കിടെ മലപ്പുറം സ്വദേശി സൗദിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു. വണ്ടൂര്‍, ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ജിദ്ദയിലെ ഹരാസാത്തില്‍ ബ്രോസ്റ്റഡ് കടയിലെ മെഷീനില്‍ നിന്നാണ് സലീമിന് ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ഭാര്യ: സഹ്ല. മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം