11
Jul 2024
Thu
11 Jul 2024 Thu
malappuram native expatriate dies in Oman

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിലെ മസ്കത്തിൽ മരിച്ചു. മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോൻ-മാലതിയമ്മ ദമ്പതികളുടെ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദാണ് (54)മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്കത്തിലെ സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. ഭാര്യ: ശാന്തിനി ശിവ പ്രസാദ്. അൽ ഖുവൈറിലുള്ള ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കത്ത് കെഎംസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക