22
Dec 2024
Tue
22 Dec 2024 Tue
Malappuram native man dies in Dammam

നാട്ടില്‍പോയി തിരിച്ചു വന്നതിനു പിന്നാലെ മലപ്പുറം വഴിക്കടവ് സ്വദേശി സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. മൂസക്കുട്ടി പൂളക്കുഴിയില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ചികിത്സാര്‍ഥം നാട്ടില്‍ പോയ മൂസക്കുട്ടി ഒരാഴ്ച മുമ്പാണ് ദമ്മാമില്‍ തിരികെയെത്തിയത്. പതിനഞ്ച് വര്‍ഷമായി ദമ്മാമില്‍ ഹൈവി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. മകനും കുടുംബവും ദമ്മാമിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.