11
Mar 2025
Wed
11 Mar 2025 Wed
Malappuram native Umrah pligrim dies in Jeddah

ഉംറ നിര്‍വഹിച്ചു തിരികെ മടങ്ങാനായി ജിദ്ദ വിമാനത്താവളത്തില്‍ വച്ച് അസുഖബാധിതയായ മലപ്പുറം സ്വദേശി ചികില്‍സയിലിരിക്കെ ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി എറമുവിന്റെ ഭാര്യ ഖദീജയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മാസമായി അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചത്. മക്കള്‍: സൈനുദ്ധീന്‍ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റര്‍, ജാഫര്‍ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കര്‍മങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക