മലപ്പുറം: മലപ്പുറത്ത് ക്ഷേത്രഭൂമിയിലൂടെ റോഡ് വെട്ടാൻ ജിഹാദികളുടേയും ഹിന്ദു വിരുദ്ധ രാഷ്ട്രീയക്കാരുടേയും ശ്രമം നടന്നെന്ന സംഘ്പരിവാർ അനുകൂല അഭിഭാഷകന്റെ വ്യാജ-വിദ്വേഷ പ്രചരണം പൊളിച്ച് ഹിന്ദു യുവാവ്. മലപ്പുറം നഗരസഭയ്ക്ക് കീഴിലെ മൂന്നാം വാർഡിലെ മേൽമുറിയിൽ നിർമിക്കുന്ന റോഡിനെ കുറിച്ച് തീവ്രഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജാണ് വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.
|
ഇവിടുത്തെ പൊടിയാട് മുത്തശ്ശിയാർ മഠം ധന്വന്തരി ക്ഷേത്രഭൂമിയിലൂടെ റോഡ് വെട്ടാൻ മലപ്പുറം നഗരസഭയ്‌ക്കൊരു മോഹമെന്നും മെമ്പർ ഷിഹാബിന്റെ നേതൃത്വത്തിൽ സിപിഎം, കോൺഗ്രസ്, എസ്ഡിപിഐ തുടങ്ങി എല്ലാ ഹിന്ദുവിരുദ്ധരും അരയും തലയും മുറുക്കി രംഗത്തിറങ്ങിയെന്നുമാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചത്.
‘ക്ഷേത്ര ഊരാളൻ അറിയാതെ ഇല്ലാത്ത റോഡ് പഞ്ചായത്ത് ആസ്തി റോഡ് രജിസ്റ്റർ അങ്ങ് കയറ്റി. ക്ഷേത്ര ഭൂമി ആസ്തി രജിസ്റ്ററിൽ കയറ്റിയാൽ ഉടൻ പഞ്ചായത്ത് ഭൂമിയാവും എന്നാണ് ഈ മദ്രസാ പൊട്ടന്മാരുടെ വിചാരം. റോഡ് വെട്ടാൻ ചെന്നപ്പോഴാണ് ജിഹാദികൾ ക്ഷാത്ര വീര്യമുള്ള സ്വാഭിമാനി സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരുടെ തനിനിറം കണ്ടത്. അവന്മാർ ഇട്ടിട്ട് ഓടിയെന്നും പിന്നീടവടെ ക്ഷേത്രഭൂമിയാണെന്ന ബോർഡ് സ്ഥാപിച്ചു’- എന്നുമായിരുന്നു ഇയാളുടെ പോസ്റ്റ്.
എന്നാൽ, ഇയാളുടെ കുപ്രചരണം പൊളിച്ച് സത്യാവസ്ഥ വ്യക്തമാക്കി മലപ്പുറം സ്വദേശിയായ അനൂപ് മീത്തൽ എന്ന യുവാവാണ് രംഗത്തെത്തിയിരിക്കുന്നത്. പേരിൽ വക്കീൽ തുന്നിച്ചേർത്ത ഈ മഹാന് ആകെ അറിയുന്നത് വർഗീയ വിഷം ചീറ്റാൻ മാത്രമാണെന്നും മേൽമുറിയിൽ ആ റോഡ് നിർമിക്കുന്നത് പള്ളിയിലെക്കോ ഖബർസ്ഥാനിലേക്കോ അല്ല, കുറച്ച് വഴിയില്ലാത്ത കുടുംബങ്ങൾക്ക് വഴി നടക്കാനാണെന്നും അനൂപ് പറയുന്നു.
അംഗവൈകല്യം ബാധിച്ച ഒരു ഹിന്ദു കുടുംബത്തിലെ പെൺകുട്ടിക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചാരം ഒരുക്കാനും കൂടിയാണ് ആ റോഡെന്നും അനൂപ് വ്യക്തമാക്കുന്നു. ‘നിങ്ങൾ വിഷം ചീറ്റുമ്പോൾ ഇവിടെ വ്രണപ്പെടുന്നത് മുസൽമാനല്ല, എന്നെ പോലുള്ള ഹിന്ദു സഹോദരങ്ങളാണ്. പിന്നെ മെമ്പർ ശിഹാബ് മുതൽ ആ പറഞ്ഞ എസ്ഡിപിഐക്കാരും സഖാക്കളും വരെ ജാതി മതം നോക്കാതെ എനിക്കൊപ്പം കഴിഞ്ഞ രണ്ട് പ്രളയകാലത്തും എറണാക്കുളത്തും, തൃശൂരൂം വയനാടും നിലമ്പൂരം മാസങ്ങളൊളം ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ മുമ്പിലുണ്ടായിരുന്നു. ദുരിതബാധിതരിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു’.
‘വർഗീയതയുടെ വിഷം മേൽമുറിയിൽ ചീറ്റാനിറങ്ങിയാൽ പ്രതിരോധിക്കാൻ മേൽമുറിക്കാർക്ക് മുമ്പിൽ ഞാനുമുണ്ടാവും. അത് ഒരു ഹിന്ദു എന്ന രീതിയിലല്ല. അവരിലൊരാളായി തന്നെ. പിന്നെ നീ തള്ളിയല്ലോ, പള്ളിപറമ്പ് റോഡിന് വിട്ടുകൊടുക്കുമോ എന്ന്. അതും തെളിയിച്ച് തരാം.
ഭിന്നശേഷിയുള്ള ഒരു ഹിന്ദു സഹോദരിക്ക് വീട്ടിലേക്ക് മുച്ചക്ര വാഹനം എത്താൻ പള്ളിയുടെ ഖബർസ്ഥാനിനോട് ചേർന്ന് സ്ഥലം വിട്ടുകൊടുത്തത് തനിക്കറിയാം’- അനൂപ് പറയുന്നു.
റോഡ് വീതി കൂട്ടാൻ പള്ളി പൊളിച്ചത് മലപ്പുറത്താണ്. ഒന്നല്ല ഒരുപാടുണ്ട്. അതേസമയം, ഈ വക്കീൽ പറഞ്ഞ സ്ഥലം അമ്പലത്തിൻ്റേതല്ലെന്നും അതൊരു വ്യക്തി വിട്ടുകൊടുത്ത ഭൂമി കൂടിയാണെന്നും അനൂപ് വിശദമാക്കുന്നു. നിരന്തരം ലൗ ജിഹാദും ഹലാൽ വിരുദ്ധ ക്യാംപയിനും ഉൾപ്പെടെയുള്ള മുസ്‌ലിം വിരുദ്ധ സംഘ്പരിവാർ വ്യാജ-വിദ്വേഷ പ്രചരണങ്ങളുമായി നിരന്തരം രംഗത്തെത്തുന്നയാണ് അഡ്വ. കൃഷ്ണരാജ്. ഇയാൾക്കെതിരെ മുമ്പ് നൽകിയൊരു പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാവാതിരുന്നത് വിവാദമായിരുന്നു.
അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്





