ഗസയിലെ പലസ്തീനികൾക്കെതിരേ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനവിലക്കുമായി മലേഷ്യ. ഇസ്രായേൽ കമ്പനിയായ സിം(ZIM)ഷിപ്പിങ് കമ്പനിക്ക് അടിയന്തര വിലക്കേർപ്പെടുത്തിയതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഓഫിസ് അറിയിച്ചു. പലസ്തീനികൾക്കെതിരേ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കൊലയും ക്രൂരതയുമാണെന്നും ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ പതാകകൾ വഹിക്കുന്ന ഒരു കപ്പലിനെ പോലും രാജ്യത്ത് നങ്കൂരമിടാൻ അനുവദിക്കില്ലെന്നും മലേഷ്യ അറിയിച്ചു. മലേഷ്യൻ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റുന്ന കപ്പലുകളെ ഇസ്രായേലിലേക്ക് പോവാനും അനുവദിക്കില്ലെന്നും മലേഷ്യ വ്യക്തമാക്കി.
|
അതേസമയം ഗസയിൽ ഇസ്രായേൽ സേന കഴിഞ്ഞ ഒരു ദിവസം മാത്രം നൂറോളം പലസ്തീനികളെ വധിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒക്ടോബർ 7 മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 19667 ആയി. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേല്യരുടെ എണ്ണം 1140 ആണ്. ഗസയിൽ കരയുദ്ധം നടത്തുന്ന ഇസ്രായേലി സൈന്യം കടുത്ത ചെറുത്തുനിൽപ്പാണ് ഹമാസ് പോരാളികളിൽ നിന്ന് നേരിടുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





