17
Jul 2023
Sat
17 Jul 2023 Sat

കൊല്ലം: 80കളിലെയും 90കളിലെയും ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് കെ. രവീന്ദ്രനാഥ് (90) അന്തരിച്ചു. ആകെ നിര്‍മിച്ച 14 സിനിമകളാണ് നിര്‍മിച്ചത്. അതിന് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമാ നിര്‍മാണ കമ്പനിയായ ജനറല്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകള്‍ നിര്‍മ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു.

1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചായിരുന്നു ജനറല്‍ പിക്‌ചേഴ്‌സ് ആരംഭിച്ചത്. പി.ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68ല്‍ ‘ലക്ഷപ്രഭു’, 69ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്‌കരന്‍ ജനറല്‍ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു. 73ല്‍ എ.വിന്‍സെന്റിന്റെ ‘അച്ചാണി’, 77ല്‍ ‘കാഞ്ചനസീത’, 78ല്‍ ‘തമ്പ്’, 79ല്‍ ‘കുമ്മാട്ടി’ 80ല്‍ ‘എസ്തപ്പാന്‍’, 81ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82ല്‍ എം.ടി.വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84ല്‍ ‘മുഖാമുഖം’, 87ല്‍ ‘അനന്തരം’, 94ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.

എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിക്കുകയും ചെയ്തു. ജനറല്‍ പിക്‌ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും അറിയപ്പെട്ടു. ഭാര്യ ഉഷാ രവി 2013ല്‍ മരിച്ചു. മൂന്നുമക്കളുണ്ട്.