21
Mar 2025
Mon
21 Mar 2025 Mon

റിയാദ്: സൗദി അറേബ്യയില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം കണിയാപുരം എംഇകെ മന്‍സിലില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ സുധീര്‍ (47) ആണ് മരിച്ചത്. വാദി ലബന്‍ എക്‌സിറ്റ് 33ല്‍ അസീര്‍ സ്ട്രീറ്റില്‍ കഴിഞ്ഞദിവസമാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങവെ സിഗ്‌നലിനടുത്ത് കാര്‍ ഇടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടശേഷം കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡിഎച്എല്‍ ജീവനക്കാരനായ സുധീര്‍ മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം റിയാദ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. സുലൈഖ ബീവിയാണ് മാതാവ്.