15
Oct 2024
Fri
15 Oct 2024 Fri
molesting women in flight

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. (Man Arrested For ‘Molesting’ Woman in IndiGo Flight) സംഭവത്തില്‍ 45 കാരനായ രാജേഷ് ശര്‍മയെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 9ന് ആണ് സംഭവം. ജയ്പൂരിലും ഡല്‍ഹിയിലും പോയ ശേഷം ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു യുവതി. തൊട്ടുപിറകിലിരുന്ന ടൈല്‍ പണിക്കാരനായ രാജേഷ് ശര്‍മ യാത്രയ്ക്കിടെ സീറ്റിനിടയില്‍ കൂടി കൈയിട്ട് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു.

ALSO READ: തിരുവമ്പാടിയില്‍ നിന്നും കാണാതായ 14 കാരി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍

വിമാനം ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷമാണ് രാജേഷ് ശര്‍മയെ പിടികൂടിയത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെ യുവതി പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക