25
Jun 2023
Sun
25 Jun 2023 Sun

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് കാന്യന്‍ ആകാശപാതയില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ് 33കാരന്‍ മരിച്ചു. സന്ദര്‍ശകര്‍ക്ക് സ്‌കൈവാക്കിലൂടെ നടക്കാനും അഗാധമായ ഗര്‍ത്തത്തിലേക്ക് നോക്കാനും വേദിയൊരുക്കുന്നതാണ് ഗ്രാന്‍ഡ് കാന്യനിലെ സാഹസിക പാര്‍ക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷാപ്രവര്‍ത്തകര്‍ വടത്തില്‍ തൂങ്ങിയും ഹെലികോപ്റ്റര്‍ മാര്‍ഗവും നടത്തിയ തിരച്ചിലില്‍ ആണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. യുവാവ് വീണതാണോ മനപ്പൂര്‍വം ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച ദേശീയ പാര്‍ക്കാണ് ഗ്രാന്‍ഡ് കാന്യന്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാര്‍ക്കില്‍ അഞ്ചുപേര്‍ മരിക്കുകയും അമ്പതിലേറെ പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

12 അടി വീതിയില്‍ കുതിര ഷൂവിന്റെ ആകൃതിയിലാണ് ഗ്രാന്‍ഡ് കാന്യനില്‍ ഗ്ലാസില്‍ സ്‌കൈ വാക്ക് തീര്‍ത്തിരിക്കുന്നത്. കരയില്‍ നിന്ന് ഗര്‍ത്തത്തിനു മുകളില്‍ 70 അടി തള്ളി നില്‍ക്കുന്ന നിലയിലാണ് സ്‌കൈ വാക്ക്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക