12
Nov 2025
Thu
12 Nov 2025 Thu
man dies after slab fell on him while digging pit for funeral

സംസ്കാരച്ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് ഒരാൾ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം മരിച്ച വ്യാപാരി പൊന്നുസ്വാമിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മൂങ്കലാർ പൊതുശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് അപകടം. പൊന്നുസ്വാമിയുടെ ബന്ധുക്കളെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ കുഴിയെടുക്കാനാണ് നിർദേശിച്ചിരുന്നത്.

കുഴി പൂർത്തിയാക്കി വൃത്തിയാക്കുന്നതിനിടെ തൊട്ടു സമീപത്തെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബും അതിനുമുകളിൽ പതിച്ച ഗ്രാനൈറ്റും കറുപ്പസ്വാമിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‍മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ: ലാഭം വാഗ്ദാനം ചെയ്ത് മൂന്നംഗസംഘം തട്ടിയത് 150 കോടി രൂപ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക