03
Jul 2023
Sat
03 Jul 2023 Sat

വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി 4000 പേജില്‍. മറുപടിയുമായി അപേക്ഷകന്‍ പോയത് കാറില്‍ കുത്തിനിറച്ച്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ചോദ്യത്തിനാണ് അധികൃതര്‍ 40000 പേജില്‍ മറുപടി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധര്‍മേന്ദ്ര ശുക്ലയാണ് കോവിഡ് മഹാമാരികാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍, അടച്ച ബില്ലുകള്‍ എന്നിവയുടെ വിശദാംശം ആവശ്യപ്പെട്ടാണ് ധര്‍മേന്ദ്ര ശുക്ല ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍, ഹെല്‍ത് ഓഫിസര്‍ക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.

അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും മറുപടി ലഭിക്കാതായതോടെ ശുക്ല അപ്പലറ്റ് ഓഫിസറെ സമീപിച്ചു. ഇതോടെ സൗജന്യമായി മറുപടി നല്‍കണമെന്ന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

മറുപടി തയ്യാറായതോടെ വാഹനവുമായി ശുക്ല ഓഫിസിലെത്തുകയും ഡ്രൈവര്‍ സീറ്റൊഴികെയുള്ള സ്ഥലത്ത് മറുപടി കടലാസുകള്‍ കുത്തിനിറച്ച് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. മറുപടി ഒരുമാസത്തിനുള്ളില്‍ ലഭിച്ചിരുന്നെങ്കില്‍ ശുക്ല ഒരു കടലാസിന് 2 രൂപ നിരക്കില്‍ 80000 രൂപ നല്‍കേണ്ടി വരുമായിരുന്നു. ഈ പണം മറുപടി നല്‍കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനാണ് ചെലവായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക