സഹോദരിയെ കാണാൻ ബൈക്കിൽ പോവുന്നതിനിടെ കഴുത്തിന്റെ പട്ടത്തിന്റെ നൂൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ ശാസ്ത്രിപാർക്കിൽ വച്ചുണ്ടായ അപകടത്തിൽ രാജധാനി പാർക്ക് സ്വദേശി വിപിൻ കുമാർ(35)ആണ് മരിച്ചത്.
|
അപകടസമയം യുവാവിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ഗുരുതരമായി മുറിവേറ്റ യുവാവിനെ ഉടൻതന്നെ ഭാര്യയും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മറ്റു പട്ടങ്ങളുടെ നൂൽ വെട്ടിയിടുന്നതിനായി നൂലിൽ പശചേർത്ത് കുപ്പിച്ചില്ല് തേച്ചുപിടിപ്പിച്ചതാണ് അപകടകാരണമായത്. മുമ്പും സമാനമായ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ടെന്നും കുപ്പിച്ചില്ലു പൊടിച്ചുചേർത്ത നൂലുപയോഗിച്ചുള്ള പട്ടംപറത്തൽ തുടരുകയാണ്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം പട്ടം വിലക്കുന്നതു സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഡൽഹി ഹൈക്കോടതി ഈ മാസമാദ്യം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന് പട്ടംനൂല് കൊണ്ടുള്ള അപകടത്തിൽ ജീവൻ നഷ്ടമായത്.



