22
Dec 2022
Sat
22 Dec 2022 Sat

ശ്രദ്ധ വാക്കറെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച രീതിയില്‍ ജീവിതപങ്കാളിയെ കൊന്ന യുവാവ് പിടിയില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് മന്‍പ്രീത് എന്നയാള്‍ ലിവിങ് ഗുദര്‍ പങ്കാളി രേഖയെ കൊലപ്പെടുത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ ഒന്നിനാണ് കൊലപാതകം നടന്നത്. സംഭവശേഷം രക്ഷപ്പെട്ട മന്‍പ്രീതിനെ പഞ്ചാബില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേഖയ്‌ക്കൊപ്പം 2015ലാണ് മന്‍പ്രീത് താമസമാരംഭിച്ചത്. ഇരുവര്‍ക്കുമൊപ്പം രേഖയുടെ 16കാരിയായ മകളുമുണ്ടായിരുന്നു.

മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള മന്‍പ്രീതിന് ഈ ബന്ധത്തില്‍ രണ്ടുമക്കളുമുണ്ട്. രേഖയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനാണ് മന്‍പ്രീത് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

സംഭവദിവസം മന്‍പ്രീത് രേഖയുടെ മകള്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് രേഖയെ കുത്തിക്കൊന്നു. മൃതദേഹം കഷ്ണങ്ങളാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊലപാതകശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.

ശ്രദ്ധ വാക്കറിനെ ലിവിങ് ടുഗദര്‍ പങ്കാളിയായ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി മുറിക്കുകയും റഫ്രിജറേറ്ററില്‍ സൂക്ഷിച്ചശേഷം ദിവസങ്ങള്‍ കൊണ്ട് പലയിടത്തായി തള്ളുകയുമായിരുന്നു. ശ്രദ്ധ വാക്കറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരളഴിക്കാന്‍ പൊലീസിനെ സഹായിച്ചത്.