അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. തെലങ്കാനയിലാണ് സംഭവം. മഹേന്ദര്‍ എന്ന യുവാവാണ് പിടിയിലായത്. 21കാരിയായ ഭാര്യ സ്വാതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്വാതിയുടെ തലയും കൈകളും കാലുകളും നദിയില്‍ എറിഞ്ഞ പ്രതി ബാക്കിയുള്ള ശരീരഭാഗങ്ങള്‍ കളയാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
|
ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് മഹേന്ദര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കുക്കയായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ച പ്രതി തന്റെ സഹോദരിയെ വിളിക്കുകയും സ്വാതിയെ കാണാനില്ലെന്ന കള്ളക്കഥ പറയുകയും ചെയ്തു. സംശയം തോന്നിയ സഹോദരി ബന്ധുക്കളെ വിവരമറിയിക്കുകയും ഇവര്‍ മഹേന്ദറെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിക്കുകയുമായിരുന്നു.
എന്നാല്‍ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് സ്റ്റേഷനിലും ആവര്‍ത്തിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ആണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൈകാലുകളും തലയുമില്ലാത്ത ഉടല്‍ മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. ഡിഎന്‍എ പരിശോധന നടത്തി ഇരയെ തിരിച്ചറിയുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ALSO READ: തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍: എം എ യൂസഫലി


