30
Apr 2024
Wed
30 Apr 2024 Wed
KARNATAKA HIGH COURT

ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് നിലയ് വിപിന്‍ ചന്ദ്ര അഞ്ജാരിയയുടെ മുന്നില്‍ പ്രതി സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചു. കോടതി ഹാള്‍ ഒന്നിലാണ് പോലിസിനെ ഉള്‍പ്പെടെ ഞെട്ടിച്ച സംഭവമുണ്ടായത്. ( Man Slits His Throat Inside Karnataka High Court In Front Of Chief Justice )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടെയുണ്ടായിരുന്ന മൈസൂരുവില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ് സുരക്ഷാ ഉദ്യോഗസ്ഥന് ഒരു ഫയല്‍ കൈമാറുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പ്രതി കഴുത്തറുത്തത്. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലാണ് സംഭവം.

കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രതിയെ ബൗറിങ് ആശുപത്രിയിലെത്തിച്ചു. എന്ത് കൊണ്ടാണ് പ്രതി ഇത് ചെയ്തതെന്നറിയില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കത്തി ഉപയോഗിച്ചാണ് പ്രതി കഴുത്ത് മുറിച്ചത്.

ഹൈക്കോടതിയിലെ സുരക്ഷാ വീഴ്ച്ചയില്‍ ചീഫ് ജസ്റ്റിസ് ആശങ്ക അറിയിച്ചു. എങ്ങിനെയാണ് പ്രതി കത്തി കോടതി മുറിയിലെത്തിച്ചതെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.