22
Sep 2022
Wed
22 Sep 2022 Wed

കമ്പനിയിൽ സ്ഥാനക്കയറ്റം നിഷേധിച്ച മേലുദ്യോ​ഗസ്ഥനെയും കുടുംബത്തെ ഒന്നടങ്കം വെടിവച്ചുകൊന്ന കേസിലെ പ്രതി വർഷങ്ങൾക്കു ശേഷം പിടിയിൽ. ചൈനീസ് പൗരനായ ഫാങ് ലു ആണ് പിടിയിലായത്. യുഎസിലെ ഹൂസ്റ്റണിൽ  ജനുവരി 30നായിരുന്നു  ഫാങ് ലു മേലുദ്യോ​ഗസ്ഥനെയും കുടുംബത്തെയും വകവരുത്തിയത്. മേയോ സൺ(50), ഭാര്യ മെക്സീ സൺ(49), മക്കളായ തിമോത്തി സൺ(9), ടൈറ്റസ് സൺ(7)എന്നിവരെയാണ് ഹൂസ്റ്റണിലെ വീട്ടിൽ കയറി ഇയാൾ വെടിവച്ചുകൊന്നത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചൈനയിൽ നിന്ന് യുഎസിൽ തിരികെയെത്തിയപ്പോൽ ഈ മാസം 11നായിരുന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതും കൃത്യത്തിനു പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തിയതും. മേലുദ്യോ​ഗസ്ഥനായ മേയോ കമ്പനിയിൽ പ്രമോഷൻ ലഭിക്കുന്നതിന് ശുപാർശ ചെയ്യാത്തതിലുള്ള പകയാണ് ഫാങ് ലുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

 

കൊലപാതകത്തിനു പിന്നാലെ ഫാ​ങ് ലുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന വീട്ടിൽ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിളുകൾ പരിശോധിച്ചാണ് പൊലീസ് സംഘം കൊലപാതകത്തിനു പിന്നിൽ ഫാങ് ലു ആണെന്ന് കണ്ടെത്തിയത്. ഈ തെളിവുകൾ ലഭിച്ചപ്പോഴേക്കും ഫാങ് ലു ചൈനയിലേക്ക് കടന്നിരുന്നു.

 

ചൈനയിൽ നിന്ന് ഫാങ് ലുവിനെ പിടിക്കാനാവില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് വർഷങ്ങൾക്ക് ശേഷം ഇയാൾ യുഎസിൽ തിരിച്ചുവന്നത്. കാലിഫോർണിയ വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ ഫാങ് ലുവിനെ കൊലക്കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.