22
Mar 2024
Fri
22 Mar 2024 Fri
manjeri native expatriat dies in saudi

മക്ക ഇഫ്താര്‍ സദസ്സിലേക്ക് വാഹനമിടിച്ചുകയറി മഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു. മഞ്ചേരി പുല്‍പറ്റ എടത്തില്‍ പള്ളിയാളി സ്രാബിക്കല്‍ അബ്ദുല്ലയുടെ മകന്‍ ബഷീര്‍ (47)ആണ് മരിച്ചത്. മക്കയിലെ നവാരിയില്‍ ഇഫ്താറില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് അപകടം. ഭാര്യയും മൂന്നു മക്കളുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്ക നവോദയ ഈസ്റ്റ് നവാരിയ യൂണിറ്റ് അംഗമാണ്. അപകടത്തില്‍ പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മന്‍സൂറിനെ മക്കാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവുചെയ്യുന്നതിനുള്ള നടപടികള്‍ നവോദയ, ഐസിഎഫ് പ്രവര്‍ത്തകരാണ് പൂര്‍ത്തിയാക്കിയത്. മക്കയിലുള്ള നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആശുപത്രി സന്ദര്‍ശിച്ചു.