12
Aug 2024
Wedകോഴിക്കോട്: എസ്.എച്ച്.എ.മജീദിന്റെ ‘മാന്ത്രികമനം’ കഥാസമാഹാരത്തിന്റെ പ്രകാശനോൽഘാടനം കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഡോ.പി.കെ.രാധാമണി നിർവഹിച്ചു. ഡോ.സോമൻ കടലൂർ പുസ്തകം പ്രകാശനവും വിഷയാവതരണവും നടത്തി.
എ.എം.മുഹമ്മദ് സലിം ഏറ്റുവാങ്ങി.
|
മാനാഞ്ചിറ സ്ക്വയറിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ചു നടത്തിയ ചടങ്ങിൽ പ്രഫ. ബി.മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രകാശ് വാടിക്കൽ പുസ്തക പരിചയം നടത്തി. എം.കെ.ഇക്ബാൽ ആദ്യവില്പന സ്വീകരിച്ചു. സി.സി.മൻസൂർ, മനോഹരൻ വെങ്ങര, എസ്.എച്ച്.എ.മജീദ്, ബി.മൻസൂർ അഹമ്മദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ.പി.കെ.രാധാമണിയെ ആദരിച്ചു.