12
Jun 2024
Sun
12 Jun 2024 Sun

ചോരയില്‍ കുളിച്ച്, രക്തംപുരണ്ട കത്തിയുമായി ഉണ്ണി മുകുന്ദന്‍; ഞെട്ടിപ്പിക്കുന്ന ‘മാര്‍ക്കോ’ ഫസ്റ്റ് ലുക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാര്‍ക്കോ യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചോരയില്‍ കുളിച്ച് രക്തം പുരണ്ട കത്തി വായില്‍ കടിച്ചുനില്‍ക്കുന്ന ഉണ്ണിമുകുന്ദനെയാണ് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന്‍ ചിത്രമായ ഇതിലെ വയലന്‍സ് ലെവല്‍ എത്രത്തോളമാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് തന്നെ മനസിലാക്കാം. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ഫുള്‍ പാക്കഡ് ആക്ഷന്‍ സിനിമയായ മാര്‍ക്കോ’ നിര്‍മ്മിക്കുന്നത്. 6 ഭാഷകളില്‍ ആണ് പോസ്റ്റര്‍ ഇറങ്ങിയത്.

മാളികപ്പുറം, തമിഴ് ചിത്രം ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള വിജയങ്ങള്‍ക്കും 100 കോടി ക്ലബ്ബിന്റെ തിളക്കത്തിനും തൊട്ടുപിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ‘മാര്‍ക്കോ’യുമായി എത്തുന്നത്.

അഞ്ചിലധികം വമ്പന്‍ ആക്ഷന്‍ സീക്വെന്‍സുകള്‍ നിറഞ്ഞ സീറ്റ് എഡ്ജ് ആക്ഷന്‍ ത്രില്ലര്‍ ആണ് മാര്‍ക്കോ എന്നാണ് റിപ്പോര്‍ട്ടുകള്‍. കലൈകിംഗ് സണ്‍ ഉള്‍പ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആണ് ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. KJF ന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ’യില്‍ സംഗീതം ഒരുക്കുന്നത്. രവി ബസ്രുര്‍ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാര്‍ക്കോ.

ഹനീഫ് അദേനിയുടെ തന്നെ ‘മിഖായേല്‍’ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ മാര്‍ക്കോ ജൂനിയര്‍ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിന്‍ ഓഫ് ചിത്രം എന്ന ക്രെഡിറ്റും മാര്‍ക്കോയുടെ മറ്റൊരു പ്രത്യേകത.

ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്.
എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം: സുനില്‍ ദാസ്.
മേക്കപ്പ് : സുധി സുരേന്ദ്രന്‍.
കോസ്റ്റ്യും : ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്‍.
പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : ബിനു മണമ്പൂര്‍.
പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

Marco first Look – Unni Mukundan looks menacing in the new poster of Haneef Adeni’s film